വെളിവാകുന്നത് സര്‍ക്കാരിന്റെ ഫാഷിസ്റ്റ് മുഖം: അഡ്വ. കെ എം അഷ്‌റഫ്

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ ഫാഷിസ്റ്റ് മുഖമാണ് വെളിവാകുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡ ന്റ് അഡ്വ. കെ എം അഷ്‌റഫ്. സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന കലാ-കായിക-വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതിനും സിനിമ, സീരിയല്‍, പ്രഫഷനല്‍ നാടകങ്ങള്‍ എന്നിവയില്‍ അഭിനയിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം.
ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ലേഖന സമാഹാരങ്ങള്‍, എന്നിവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത്തരം ഉത്തരവുകളിലൂടെ സ്തുതിപാഠകരാവണം ജീവനക്കാര്‍ എന്ന് ഉറപ്പുവരുത്തുകയാണ് ഭരണകൂടം. ഏകാധിപത്യ ഭരണകൂടങ്ങ ള്‍ പോലും നടപ്പില്‍ വരുത്താന്‍ മടിക്കുന്ന ഈ തീരുമാനങ്ങള്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് ഒട്ടും ഭൂഷണല്ല.
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുമുള്ള വിശാലത ഭരണകര്‍ത്താക്കള്‍ക്കുണ്ടാവണം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരാത്ത വിധവും ലാഭേച്ഛയില്ലാതെയും കലാ, സാഹിത്യ, ശാസ്ത്ര, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളി ല്‍ ഏര്‍പ്പെടാന്‍ നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48 പ്രകാരം മുന്‍കൂര്‍ അനുമതി ആവശ്യമില്ലായിരുന്നു. എന്നാ ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ അജയകുമാര്‍ സര്‍ക്കാരിനു വേണ്ടി പുറത്തിറക്കിയ ഉത്തരവ് ജീവനക്കാരുടെ അവിഷ്‌കാരസ്വാത ന്ത്ര്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. അതിനാല്‍ അടിയന്തിരാവസ്ഥയെ ഓര്‍മപ്പെടുത്തുന്ന ഫാഷിസ്റ്റ് നടപടികളില്‍ നിന്ന് പിന്‍മാറാന്‍ സ ര്‍ക്കാര്‍ തയ്യാറാവണമെന്നും ഇത്തരം സ്വേച്ഛാധിപത്യ തീരുമാനങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ രംഗത്തുവരണമെന്നും അഡ്വ. കെ എം അഷ്‌റഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it