Alappuzha local

വെളിയനാട് സിഎച്ച്‌സിയുടെ പ്രവര്‍ത്തനം താളം തെറ്റി

രാമങ്കരി: ഡോക്ടറന്മാരില്ലാത്തതിനാല്‍ വെളിയനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.അഞ്ചു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നവരില്‍ രണ്ട് പേര്‍ മാസങ്ങളായി അവധിയിലാണ്. ഇവര്‍ അവധിയില്‍ പ്രവേശിച്ചിട്ട് മാസങ്ങളായെങ്കിലും പകരം ഡോക്ടര്‍മാരെ നിയമിക്കാേനാ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനൊ ആരോഗ്യ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ തയ്യാറായിട്ടില്ല.ഒ .പി സമയം കഴിഞ്ഞാല്‍ ് അത്യാസന്ന നിലയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് പോലും ഇവിടെനിന്ന് സേവനം ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
അടിയന്തിര ഘട്ടങ്ങളില്‍ രോഗികളായായെത്തുന്നവര്‍ മറ്റ് സ്വകാര്യ ആശുപത്രികളേയൊ അല്ലെങ്കില്‍ ദൂരെയുള്ള വണ്ടാനം മെഡിക്കല്‍ കോളേജുപോലുള്ള ആശുപത്രികളെയൊ അഭയം പ്രാപിക്കേണ്ട ഗതികേടിലാണ്. പുളിങ്കുന്ന് താലൂക്ക് ആശുപത്രി കഴിഞ്ഞാല്‍ കുട്ടനാട്ടിലെ സാധാരണക്കാരായ ആളുകളുടെ പ്രധാന ആശ്രയകേന്ദ്രങ്ങളിലൊന്നാണ് ഈ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. വെളിയനാട് ഗ്രാമപഞ്ചായത്തിന് പുറമെ തൊട്ടടുത്ത പഞ്ചായത്തുകളായ മുട്ടാര്‍ രാമങ്കരി പോലുള്ള പഞ്ചായത്തുകളിലെ നിരവധി പേരാണ് ഇവിടെ നിത്യവും ചികിത്സ തേടിഎത്താറുള്ളത്. കിടത്തി ചികിത്സ വിഭാഗത്തില്‍ ഇരുപത് മുതല്‍ ഇരുപത്തഞ്ച് പേര്‍ വരെ ഇവിടെ മുമ്പ് ചികിത്സ തേടിയിരുന്നെങ്കില്‍ ഇന്നത് രണ്ടും മൂന്നും വരെയായി കുറഞ്ഞിട്ടുണ്ട്.ഇതിനും പുറമേയാണ് ഈ ആശുപത്രി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന 108 നൂറ്റെട്ട് ആംബുലന്‍സ് പ്രവര്‍ത്തനം ജില്ലാ ആശുപത്രിയിലേക്ക് മാറിയത്. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലോ പരിസര പ്രദേശങ്ങളിലൊ അപകടമോ അത്യാഹിതമോ ഉണ്ടായാല്‍ ചങ്ങനാശ്ശേരിയില്‍ നിന്നോ ആലപ്പുഴയില്‍ നിന്നോ ആംബുലന്‍സ് എത്തുന്നതും കാത്ത് ഇരിക്കേണ്ട സ്ഥിയാണ്.
Next Story

RELATED STORIES

Share it