kozhikode local

വെളിച്ചമില്ലാതെ വടകര പോലിസ് സ്റ്റേഷന്‍



വടകര: വടകര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകുന്നേരം മണിക്കൂറകളോളം ഇരുട്ടില്‍. കനത്ത മഴയെ തുടര്‍ന്ന കറണ്ട് പോയതോടെയാണ് റൂറല്‍ ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനായ വടകര സ്റ്റേഷനില്‍ മണിക്കൂറുകളോളം ഇരുട്ടിലായത്.  ഈ സമയങ്ങളില്‍ വടകരയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പിടികൂടിയ 25 ഓളം പ്രതികളാണ് സ്റ്റേഷനകത്തുണ്ടായിരുന്നത്. കറണ്ട് പോയാല്‍ ബദല്‍ സംവിധാനമായ ഇന്‍വെര്‍ട്ടര്‍ ഉണ്ടെങ്കിലും എസ്‌ഐയുടെ റൂമില്‍ ഒരു ബള്‍ബ് മാത്രമെ ഇതു കൊണ്ട് പ്രകാശിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പോലിസുകാര്‍ പറയുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടുതലായി നടക്കുന്ന വടകരയിലെ പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കറണ്ട് പോയാല്‍ വെളിച്ചമേകാന്‍ പദ്ധതിയില്ലാത്തത് പൊലീസുകാരെ വെട്ടിലാക്കിയിരിക്കുകയാണ്. ഇന്നലെ പ്രതികളുടെ ബാഹുല്യം കാരണം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പുറമെ അക്രമം തടയാനെത്തിയ മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ തന്നെ കാവലില്‍ ഇരിക്കേണ്ടി വന്നു. സംഭവ വികാസങ്ങളെ കുറിച്ച് അറിയാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും കറണ്ടില്ലാത്തതിനാല്‍ ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it