thrissur local

വെല്‍ഫെയര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്



തൃശൂര്‍: നിര്‍മ്മാണ തൊഴിലാളി വെല്‍ഫെയര്‍ഫണ്ട് ദുര്‍വിനിയോഗം ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ വെല്‍ഫെയര്‍ ബോര്‍ഡുകള്‍ സെസ്സ് ഇനത്തില്‍ ശേഖരിച്ചിട്ടുള്ള പണം തൊഴിലാളികള്‍ക്ക് നല്‍കാതെ ദുര്‍വിനിയോഗം നടത്തുന്നതായി ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യാപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറായില്ല എന്ന് മാത്രമല്ല, ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ ബോര്‍ഡുകളുടെ വരുമാനം ദുര്‍ബലപ്പെടുത്തി തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.  കേരളത്തിലെ ബില്‍ഡിങ്് ആന്റ് അദര്‍ കണ്‍സ്ട്രക്്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ സിഐജി. പരിശോധിച്ചതില്‍ വരുമാനത്തിന്റെ 95 ശതമാനവും ആനുകൂല്യവിതരണത്തിനായി ചെലവഴിച്ചതായി കണ്ടെത്തിയിട്ടൂണ്ട്. മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് കേരളത്തില്‍ ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ നല്‍കിവരുന്നത്. എല്ലാ വര്‍ഷവും പെന്‍ഷന്‍ സഖ്യയും വാങ്ങുന്നവരുടെ എണ്ണവും വര്‍ധിക്കുകയുമാണ്. അതനുസരിച്ചുള്ള സെസ്സ് വരുമാനവര്‍ധനവ് ഉണ്ടാകുന്നില്ല. ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെവി ജോസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it