വെല്‍ഫെയര്‍ പാര്‍ട്ടി 41 മണ്ഡലങ്ങളില്‍ മല്‍സരിക്കും

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 41 മണ്ഡലങ്ങളില്‍ മല്‍സരിക്കും. 41 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ പത്രിക സൂക്ഷമപരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മങ്കടയിലും വൈസ് പ്രസിഡന്റുമാരായ പ്രേമാ പിഷാരടി, സുരേന്ദ്രന്‍ കരിപ്പുഴ എന്നിവര്‍ കളമശ്ശേരി, വേങ്ങര മണ്ഡലങ്ങളിലും മല്‍സരിക്കും. ജനറല്‍ സെക്രട്ടറി പി എ അബ്ദുല്‍ഹക്കീം പൂഞ്ഞാറിലാണ് മല്‍സരിക്കുന്നത്. ക്ഷേമ കേരളം സാധ്യമാക്കാനായി ജനപക്ഷത്ത് നിന്നുള്ള രാഷ്ട്രീയ ഇടപെടലാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
Next Story

RELATED STORIES

Share it