palakkad local

വെല്‍ഡിങ് തൊഴിലാളിയുടെ മരണം: ഒളിവില്‍ കഴിയുന്നയാളുടെ ചിത്രം പോലിസ് പുറത്തുവിട്ടു

പാലക്കാട് : കോട്ടയം കഞ്ഞിക്കുഴിയില്‍ ലോഡ്ജില്‍ വെല്‍ഡിങ് തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നയാളുടെ ചിത്രം പോലിസ് പുറത്ത് വിട്ടു. പാലക്കാട് മണ്ണാര്‍ക്കാട് വടശേരിയില്‍ ജയപ്രകാശിന്റെ(44) ചിത്രമാണ് പോലിസ് ഇന്നലെ പുറത്ത് വിട്ടത്.

എറണാകുളം തേവര കണിശേരി സ്റ്റാന്‍ലിയെ വെള്ളിയാഴ്ചയാണ് കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൈലൈന്‍ ഫഌറ്റ് നിര്‍മാണവുമായി എത്തിയതായിരുന്നു ജയപ്രകാശും സ്റ്റാന്‍ലിയും. സ്‌കൈലൈന്റെ വെല്‍ഡിങ് ജോലികള്‍ എറണാകുളം കേന്ദ്രികരിച്ചുള്ളവരായിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്. ഇവരുടെ ജോലിക്കായി എത്തിയതായിരുന്നു ജയപ്രകാശും സ്റ്റാന്‍ലിയും. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ജയപ്രകാശ് ജോലിക്കെത്താതിരുന്നതിനാല്‍ കോണ്‍ട്രാക്ടര്‍ ലോഡ്ജില്‍ ഫോണ്‍ വിളിച്ച് അന്വേഷിച്ചു. ലോഡ്ജിന്റെ ജീവനക്കാര്‍ മുറിയിലെത്തിയപ്പോഴാണ് സ്റ്റാന്‍ലിയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിനുശേഷം ജയപ്രകാശ് ഒളിവിലാണ്. ജയപ്രകാശിനായി പോലിസ് മണ്ണാര്‍ക്കാടും അന്യസംസ്ഥാനങ്ങളിലും അന്വേഷണം ഊര്‍ജിതപ്പെടുത്തിരിക്കുകയാണ്. കോട്ടയത്ത് നിന്നുള്ള പോലിസ് സംഘം മണ്ണാര്‍ക്കാട് എത്തിയിരുന്നു. ഇവിടെ ഭാര്യയും രണ്ട് കുട്ടികളും ജയപ്രകാശിനുണ്ട്.
Next Story

RELATED STORIES

Share it