Gulf

വെല്‍ക്കം 2016 സംഗീത പരിപാടി സംഘടിപ്പിച്ചു

ദോഹ: മീഡിയ പ്ലസും ഫ്രെയിം വണ്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച വെല്‍ക്കം 2016 സംഗീത പരിപാടി ഐസിസി അശോകാ ഹാളില്‍ അരങ്ങേറി.
മീഡിയ പഌസ് സിഇഒ അമാനുല്ല വടക്കാങ്ങര പുതുവല്‍സര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐസിസി പ്രസിഡന്റ് കെ ഗീരീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി പരിപാടിയുമായി സഹകരിച്ച മന്‍ഹല്‍ ഗ്രൂപ്പ്, ഖത്തര്‍ ഏഷ്യാ ഡവലപ്‌മെന്റ്, ഫയര്‍ ഫ്‌ളോ ടെക്‌നിക്കല്‍ സര്‍വീസസ് ആന്റ് ട്രേഡിംഗ്, സ്റ്റാര്‍ കാര്‍ ആക്‌സസറീസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. മന്‍ഹല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ റബീല്‍ റഹ്മാന്‍, ഖത്തര്‍ ഏഷ്യാ ഡവലപ്‌മെന്റ് സിഇഒ സി പി എ ജലീല്‍, ഫയര്‍ ഫ്‌ളോ ടെക്‌നിക്കല്‍ സര്‍വീസസ് ആന്റ് ട്രേഡിങ് മാനേജിങ് ഡയറക്ടര്‍ ഒ സജീവ്, സ്റ്റാര്‍ കാര്‍ ആക്‌സസറീസ് മാനേജിങ് ഡയറക്ടര്‍ നിയമത്തുല്ല കോട്ടക്കല്‍ എന്നിവര്‍ ഉപഹാരം സ്വീകരിച്ചു.
സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍, ദോഹാ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഷീലാ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫ്രയിം വണ്‍ മീഡിയ മാനേജര്‍ ഇ പി ബിജോയ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീഡ്‌ലൈന്‍ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ എല്‍ ഹാഷിം, മീഡിയ പഌസ് മാര്‍ക്കറ്റിങ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സംബന്ധിച്ചു. സജില സലീം, മന്‍സൂര്‍, ദോഹയിലെ ഗായക നിരയില്‍ നിന്നും മുഹമ്മദലി വടകര, ഷക്കീര്‍ പാവറട്ടി, വിനോദ്, ഹാദിയ സക്കരിയ്യ, നൗഷി എന്നിവരാണ് തിരഞ്ഞെടുത്ത ഗാനങ്ങളിലൂടെ സംഗീത നിശ അവിസ്മരണീയമാക്കിയത്.
Next Story

RELATED STORIES

Share it