വെല്ലുവിളികളെ അഭിമുഖീകരിക്കുന്നില്ല: ഇ ടി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, യുവാക്കളുടെ സംരഭകത്വ വികസനം, സാമൂഹിക നീതി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എന്നിവയെ പറ്റിയൊന്നും ഫലപ്രദമായ ഒരു നടപടിയും പ്രഖ്യാപിക്കാന്‍ മനസ്സ് കാണിക്കാത്ത ബജറ്റാണ് ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ചിട്ടുള്ളതതെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നികുതി വ്യവസ്ഥകളും ആനുകൂല്യങ്ങളും വൈവിധ്യവല്‍ക്കരിക്കുന്നതില്‍ ഊന്നല്‍ നല്‍കുകയും മൗലികമായ പ്രശ്‌നങ്ങളെ സ്പര്‍ശിക്കാതെ കടന്നുപോവുകയും ചെയ്യുന്ന ഒരു ബജറ്റാണിത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കുറേ പദ്ധതികള്‍ പര്‍വതീകരിച്ച് അവതരിപ്പിക്കുന്നതില്‍ ധനകാര്യവകുപ്പ് മന്ത്രി മിടുക്ക് കാണിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന നിക്ഷേപ പദ്ധതികളെക്കുറിച്ച് വിലയിരുത്തല്‍ നടത്താന്‍പോലും ധനകാര്യ വകുപ്പ് മന്ത്രി ശ്രമിച്ചിട്ടില്ല.
സാമൂഹിക സുരക്ഷാ നടപടികളുടെയും സമഗ്ര ശിശുക്ഷേമ പദ്ധതികളുടെയും കാര്യത്തില്‍ ഗവണ്‍മെന്റ് ഏതുവിധം നീങ്ങാന്‍ പോവുന്നുവെന്ന കാര്യവും ഈ ബജറ്റിലില്ല. ഇന്ത്യയിലെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും നേരെ പുതിയ സാമ്പത്തിക നയത്തിന്റെ ഫലമായി വന്ന വെല്ലുവിളികളെ നേരുടുന്നതു സംബന്ധിച്ചും ഒരു സൂചനയുമില്ല. എന്നാല്‍, ഗവണ്‍മെന്റിന്റെ കോര്‍പറേറ്റ് പ്രീണനത്തിന്റെ തുടര്‍ച്ച ഈ ബജറ്റിലും പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it