Pravasi

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇരകളുടെ ഐക്യം അനിവാര്യം : സോഷ്യല്‍ ഫോറം ടേബിള്‍ ടോക്ക്‌



ദോഹ: രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരെ ഇരകളുടെ ഐക്യം ചരിത്രപരമായ അനിവാര്യതയാണെന്ന് സോഷ്യല്‍ ഫോറം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 'സഹിഷ്ണുതയുടെ രാഷ്ട്രീയം' കാംപയ്‌നോടനുബന്ധിച്ചു നടന്ന ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.  രാജ്യം പൂര്‍ണമായും ഹിന്ദുത്വ ഫാഷിസ്റ്റ് സ്‌റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും നിരാകരിക്കുന്ന ബ്രാഹ്മണ പ്രത്യയശാസ്ത്രം അധികാരക്കസേരയില്‍ എത്തിയിരിക്കുന്നു. അടുത്തുവരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പോടെ രാജ്യം ജനാധിപത്യ വ്യവസ്ഥിതിയില്‍ നിന്ന് ഹിന്ദുത്വ വ്യവസ്ഥിതിയിലേക്ക് പൂര്‍ണമായും വഴിമാറിയേക്കും. ഇതിനെതിരെ അനിവാര്യമായി ഉയര്‍ന്നുവരേണ്ട പൗരബോധം ദൗത്യം നിര്‍വഹിക്കാതെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ഫാഷിസ്റ്റ് ഭീഷണിയോടെ മുഖം തിരിച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സഹിഷ്ണുതയുടെ രാഷ്ട്രീയവുമായി ഫാഷിസത്തിന്റെ ഇരകള്‍ ഒരുമിച്ച് പോരാടേണ്ടതുണ്ടെന്ന് ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.സോഷ്യല്‍ ഫോറം സംസ്ഥാന കമ്മറ്റി അംഗം പികെ നൗഫല്‍ വിഷയം അവതരിപ്പിച്ചു. സോഷ്യല്‍ ഫോറം  സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സഈദ് കൊമ്മച്ചി മോഡറേറ്റര്‍ ആയിരുന്നു. വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മുനീര്‍ മേപ്പയൂര്‍ (ഐഎംസിസി), അനീസ്(കള്‍ച്ചറല്‍ ഫോറം), നജീബ് എ എം (തനത് സാംസ്‌കാരിക വേദി), മുജീബ് (ഐഎംഎഫ്), നൗഫല്‍ വേളം, നാമൂസ് സംസാരിച്ചു. സോഷ്യല്‍ ഫോറം കേരള ഘടകം സെക്രട്ടറി അഷ്‌റഫ് പള്ളത്ത് സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it