Alappuzha local

വെയിറ്റിങ് ഷെഡില്‍ അഭയം തേടിയ വൃദ്ധന് കരുണ പാലിയേറ്റീവ് കെയര്‍ തുണയായി

മാന്നാര്‍: വെയിറ്റിങ് ഷെഡില്‍ അഭയം തേടിയ വൃദ്ധന് കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ തുണയായി.മാവേലിക്കര തഴക്കര വഴു വാടി സ്വദേശിയ്ക്ക് തുണയായി കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ്. മാവേലിക്കര വഴുവാടി നെടുംപുറത്ത് തെക്കേതില്‍ ഗോപാലന്‍ (65 )നെ യാണ് കരുണ ഏറ്റെടുത്തത്.
ഷുഗര്‍ രോഗബാധിതനായ ഇദ്ദേഹത്തെ അവശനിലയില്‍ മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് മുന്‍വശത്തുള്ള വെയിറ്റിങ് ഷെഡില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് കട നടത്തുകയായിരുന്ന സ്ത്രീ മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാന്നാര്‍ എസ്‌ഐ മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി കരുണ പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരെ വിവരം അറിയിച്ചു.
കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഷുഗര്‍ രോഗബാധിതനായ ഗോപാലന്റെ വലതുകാലിലെ വിരല്‍ മുറിച്ചുമാറ്റിയിരുന്നു.മുന്‍പ് ലോട്ടറികച്ചവടം നടത്തിയാണ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.
ഭാര്യയും മകളും ഉള്ള ഗോപാലന്‍ തന്റെ സ്വത്ത് ജ്യേഷ്ഠന് എഴുതി കൊടുത്തു എന്നാണ് പറയുന്നത്. ഭാര്യ രാധമ്മ ഓച്ചിറയില്‍ ബന്ധുവീട്ടിലും.ഏകമകള്‍ രാജി വിവാഹശേഷം ഭര്‍ത്താവ് ശ്രീകുമാറിനോടൊപ്പവുമാണ് താമസിക്കുന്നത്. ആരും സംരക്ഷിക്കാന്‍ ഇല്ലാത്തതിനാലാണ് റോഡ് സൈഡിലുള്ള വെയിറ്റിങ് ഷെഡില്‍ അഭയം തേടിയതെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it