World

വെനിസ്വേല: ഹിതപരിശോധനയ്ക്ക് പിന്തുണ ലഭിച്ചതായി പ്രതിപക്ഷം

കാരക്കാസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോയെ പുറത്താക്കാനുള്ള ഹിതപരിശോധനയാവശ്യപ്പെട്ടുള്ള ആദ്യ പരാതിയില്‍ തുടര്‍ നടപടികള്‍ക്കാവശ്യമായ പിന്തുണ ലഭിച്ചതായി പ്രതിപക്ഷം.

പ്രസിഡന്റിനെതിരായ വോട്ടെടുപ്പു നിര്‍ദേശം സാധുവാകുന്നതിനു വേണ്ടതിന്റെ ഇരട്ടി ആളുകളുടെ ഒപ്പുകള്‍ ലഭിച്ചതായി പ്രതിപക്ഷനേതാക്കള്‍ അറിയിച്ചു. 4,09,313 പേര്‍ തങ്ങളുടെ നിര്‍ദേശത്തില്‍ ഒപ്പുവച്ചതായും പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ നടക്കുമെ—ന്നും പ്രതിപക്ഷനേതാവ് ഹെന്റിക് കാപ്രില്‍സ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ നിര്‍ദേശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി 1,95,721 വോട്ടര്‍മാരുടെ പിന്തുണയാണ് ദേശീയ തിരഞ്ഞെടുപ്പു സമിതിയുടെ വ്യവസ്ഥകള്‍ പ്രകാരം വേണ്ടത്.
തുടര്‍ നടപടികളുടെ ആദ്യഘട്ടമായി 20 ദിവസത്തിനുള്ളില്‍ പ്രതിപക്ഷത്തിന്റെ പരാതിക്ക് തിരഞ്ഞെടുപ്പു സമിതി അംഗീകാരം നല്‍കുകയും രണ്ടാമത്തെ അപേക്ഷക്കായുള്ള സമയപരിധി നല്‍കുകയും വേണം. നാല്‍പതു ലക്ഷത്തോളം വോട്ടര്‍മാരുടെ പിന്തുണയാണ് രണ്ടാമത്തെ പരാതിക്കു വേണ്ടത്. ഈ പിന്തുണ പ്രതിപക്ഷത്തിനു നേടാനായാല്‍ മദ്യുറോയ്‌ക്കെതിരായ ഹിതപരിശോധനാ നടപടികളിലേക്ക് പ്രവേശിക്കാന്‍ സമിതിയോട് പ്രതിപക്ഷത്തിന് ആവശ്യപ്പെടാം.
Next Story

RELATED STORIES

Share it