വെനിസ്വേലയില്‍ പെട്രോള്‍ വില 60 ഇരട്ടി വര്‍ധിപ്പിച്ചു

കരാക്കസ്: വെനിസ്വേലയില്‍ പെട്രോള്‍ വില 60 ഇരട്ടി വര്‍ധിപ്പിച്ചു. 20 വര്‍ഷത്തിനിടെ ആദ്യമായാണു ഇവിടെ പെട്രോളിന് വില വര്‍ധിപ്പിക്കുന്നത്. എണ്ണയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ചിരിക്കുന്ന രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം. 0.1 ബോളിവറില്‍ നിന്ന് 6 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ വിലയുടെ 6000 ശതമാനം അധികം വരുമിത്.
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മദ്യു റേ അറിയിച്ചു. ലേകത്തെ പ്രമുഖ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളിലൊന്നായ വെനിസ്വേല ഏറ്റവും കൂടുതല്‍ എണ്ണ വില്‍ക്കുന്ന രാജ്യം കൂടിയാണ്. എന്നാല്‍, 2014 മധ്യത്തോടെയുള്ള എണ്ണ വിലയിടിവ് കാരണം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
നാണയപ്പെരുപ്പവും ഭക്ഷ്യവസ്തുക്കള്‍, ടോയ്‌ലറ്റ് പേപ്പര്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെം ദൗര്‍ലഭ്യവും കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എണ്ണ വില ക്രമാധീതമായി വര്‍ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it