Flash News

വെനസ്വേല : പ്രതിഷേധ റാലിക്കുനേരെ വെടിവയ്പ്; രണ്ട്് പേര്‍ കൊല്ലപ്പെട്ടു



കാരക്കാസ്: വെനസ്വേലന്‍ തലസ്ഥാനം കാരക്കാസില്‍ പ്രസിഡന്റ് നികോളാസ് മഡ്യൂറോക്കെതിരായ പ്രതിഷേധ മഹാറാലിക്ക്‌നേരെ വെടിവയ്പ്. വെടിവയ്പില്‍ രണ്ട്് പേര്‍ കൊല്ലപ്പെട്ടു. ഒരു വിദ്യാര്‍ഥിയും യുവതിയുമാണ് കൊല്ലപ്പെട്ടത്. നഗരത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രതിഷേധത്തില്‍ പങ്കാളിയായ വിദ്യാര്‍ഥിക്ക്‌നേര്‍ക്ക് മോട്ടോര്‍ സൈക്കിളിലെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന്്് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ പ്രതിഷേധക്കാര്‍ക്കെതിരേ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട്് ചെയ്തു. 18കാരനായ മൊറേനോക്കാണ് വെടിയേറ്റതെന്ന്്് പ്രക്ഷോഭകര്‍ അറിയിച്ചു. വെടിയേറ്റ മൊറേനോയെ ആശുപത്രിയിലെത്തിച്ച ശേഷമാണ്് മരണം സംഭവിച്ചത്്. പാഓല റാമിറേസ് എന്ന യുവതിയും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. പ്രതിപക്ഷ സ്വാധീന മേഖലയായ സാന്‍ ക്രിസ്റ്റോളില്‍ പ്രതിഷേധം കഴിഞ്ഞ്്് മടങ്ങുന്നവര്‍ക്ക്്് നേരെ മോട്ടോര്‍സൈക്കിളിലെത്തിയ ആയുധ ധാരികള്‍ വെടിവയ്ക്കുകയായിരുന്നു. ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്ത റാലിയില്‍ പ്രസിഡന്റ് മഡ്യൂറോക്കെതിരേ പ്രക്ഷോഭകര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. മഡ്യൂറോ രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുകയാണെന്നും സമ്പദ്‌വ്യവസ്ഥയെ അരാജകത്വത്തിലേക്കു നയിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വെനസ്വേലന്‍ പതാകയുമായെത്തിയ പ്രതിഷേധക്കാര്‍ മഡ്യൂറോയുടെ ഏകാധിപത്യം ഇനി വേണ്ടെന്ന് മുദ്രാവാക്യം മുഴക്കി. റാലിക്കുനേരെ സുരക്ഷാസൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിനെതിരേ മഡ്യൂറോ അനുകൂലികളും കാരക്കാസില്‍ റാലി സംഘടിപ്പിച്ചിരുന്നു. അതേസമയം, കാരക്കാസില്‍ പ്രതിപക്ഷവും കലക്റ്റിവോസ്് എന്നറിയപ്പെടുന്ന സര്‍ക്കാര്‍ അനുകൂല സംഘങ്ങളുമായി സംഘര്‍ഷം രൂക്ഷമാവുകയാണെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകയായ കോഡി വെഡില്‍ അറിയിച്ചു. അര്‍ധ സൈനിക വിഭാഗങ്ങളെപ്പോലെയാണ് കലക്റ്റിവോസ്്് പ്രവര്‍ത്തിക്കുന്നതെന്ന്്് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. ഇവര്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it