Business

വെട്ടിപ്പ് നടത്തിയ 18 പേരുടെ വിവരങ്ങള്‍ നികുതി വകുപ്പ് പുറത്ത് വിട്ടു

വെട്ടിപ്പ് നടത്തിയ 18 പേരുടെ വിവരങ്ങള്‍ നികുതി വകുപ്പ് പുറത്ത് വിട്ടു
X
_tax

മുംബൈ:നിരവധി തവണ 1,100 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ 18 പേരുടെ വിവരങ്ങള്‍ നികുതി വകുപ്പ് ഇന്ന് പുറത്ത് വിട്ടു.ഇന്‍കം ടാക്‌സ്, കോര്‍പറേറ്റ് ടാക്‌സ് എന്നിവയടക്കാത്തവരാണ് ഇവര്‍. നിരവധി തവണ നികുതിയടക്കാതെ വെട്ടിപ്പ് നടത്തിയവരില്‍ ഭൂരിഭാഗം പേരും സ്വര്‍ണ്ണ-വജ്രവ്യാപാരികളാണ്. ധനകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയനുസരിച്ചാണ് ഇരുവകുപ്പുകളും സംയുക്തമായി ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടത്.ഒരു പ്രമുഖ ദേശീയ പത്രമാണ് പേരുവിവരങ്ങള്‍ പുറത്ത് വിട്ടത്. ഇവരുടെ വ്യക്തിവിവരങ്ങള്‍, പാന്‍ കാര്‍ഡ് നമ്പര്‍ വെട്ടിപ്പ് നടത്തിയ തുക, വരുമാനത്തിന്റെ ഉറവിടം, അവസാനമായി നികുതിയടച്ചത് തുടങ്ങിയവയാണ് വകുപ്പ് പുറത്ത് വിട്ടത്.
779.04 കോടിയുടെ വെട്ടിപ്പ് നടത്തിയ മുംബൈയിലെ ഉദയ്് എം ആചാര്യയുടെ കമ്പനിയാണ് 18 പേരുടെ ലിസ്റ്റില്‍ ഒന്നാമതായുള്ളത്.അഹ്മദാബാദിലെ ജാഗ് ഹീറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ്(18.45 കോടി), ജഷുഭായ് ജ്വല്ലേഴ്‌സ്(32.13 കോടി), കല്ല്യാണ്‍ ജ്വല്ലേഴ്‌സ് പ്രവൈറ്റ് ലിമിറ്റഡ് ( 16.77 കോടി), ലിവര്‍പൂള്‍ റീട്ടേയ്ല്‍ ഇന്ത്യാ ലിമിറ്റഡ്(32.16 കോടി), ദരേന്‍ദ്രാ ഓവര്‍സീഴ്‌സ് ലിമിറ്റഡ്(19.87 കോടി),പ്രഫൂല്‍ എം അഖാനി(29.11 കോടി)  എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു പ്രമുഖ കമ്പനികള്‍.
Next Story

RELATED STORIES

Share it