വെടിവയ്പ്: യുഎസില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യുഎസിലെ ന്യൂജഴ്‌സിയില്‍ ഒപ്പം താമസിക്കുന്നയാളുടെ വെടിയേറ്റ് ചികില്‍സയിലായിരുന്ന ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി മരിച്ചു. ഷാനി പട്ടേല്‍(21) ആണ് മരിച്ചത്. റൂട്ട്‌ഗേര്‍സ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ചയാണ് ഷാനിക്ക് വെടിയേറ്റത്. അക്രമിയുടെ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടന്നുവരുകയാണ്.
Next Story

RELATED STORIES

Share it