Flash News

വെടിവച്ച് കൊല്ലുമെന്ന് രവി പൂജാരിയുടെ ഭീഷണിയെന്ന് ജിഗ്നേഷ് മേവാനി

വെടിവച്ച് കൊല്ലുമെന്ന് രവി പൂജാരിയുടെ ഭീഷണിയെന്ന് ജിഗ്നേഷ് മേവാനി
X
കോഴിക്കോട്: പ്രകോപനപരമായ പ്രസംഗങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് തുടര്‍ച്ചയായ മൂന്ന് ദിവസം തനിക്ക് ആസ്‌ട്രേലിയയില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നതായി ജിഗ്നേഷ് മേവാനി.രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണില്‍ ഭീഷണി മുഴക്കിയത്.  വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനേയും വധിക്കുമെന്നും ഇയാള്‍ പറഞ്ഞു. കോളു വന്നത് +75397326097 എന്ന നമ്പറില്‍ നിന്നാണ്. ഒപ്പം +60176206085 എന്ന നമ്പറില്‍ നിന്ന് മെസേജും വന്നതായി ജിഗ്‌നേഷ് പറയുന്നു.



സംഭവത്തില്‍ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച പരാതി നല്‍കി. ജിഗ്‌നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
ജിഗ്‌നേഷ് മേവാനിയുടെ വാദ്ഗാമിലെ ഓഫിസില്‍ പാര്‍ട്ടി കണ്‍വീനര്‍ കൗശിക് പാര്‍മര്‍ ഉപയോഗിക്കുന്ന ഫോണിലും വധഭീഷണി സന്ദേശം വന്നിട്ടുണ്ട്. ജിഗ്‌നേഷ് മേവാനി നേരത്തെ ഉപയോഗിക്കുന്ന നമ്പറാണ് കൗശിക് പാര്‍മര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. പാര്‍മറുടെ പരാതിയില്‍ ഐപിസി 502 പ്രകാരം കേസെടുത്തിട്ടുണ്ട്. ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ ജിഗ്‌നേഷ് മേവാനി ഇന്നലെ പുറത്തുവിട്ടിരുന്നു:
Next Story

RELATED STORIES

Share it