Flash News

വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍



ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലൈസന്‍സില്ലാത്ത വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍. പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിനായി ടിക്കറ്റെടുത്ത ബഡെ ബാബന റാവു (60) ആണ് പിടിയിലായത്. ബംഗളൂരുവിലുള്ള മകളെ കാണാന്‍ ട്രെയിന്‍ മാര്‍ഗം എത്തിയതായിരുന്നു ഇയാളെന്നും മടക്കയാത്രയ്ക്ക് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it