World

വെടിനിര്‍ത്തലിന് ശേഷം സിറിയയില്‍ കൊല്ലപ്പെട്ടത് 614 പേര്‍

ദമസ്‌കസ്: സിറിയയില്‍ താല്‍ക്കാലിക യുദ്ധവിരാമം നിലവില്‍വന്നശേഷം അസദ് സര്‍ക്കാര്‍ സൈന്യം കൊലപ്പെടുത്തിയത് 614 സിവിലിയന്‍മാരെ. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിനെ ഉദ്ധരിച്ച് അനദൊലു വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഫെബ്രുവരി അവസാനത്തോടെയാണു വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ വെടിനിര്‍ത്തലിനു ധാരണയിലെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ സൈന്യം രാജ്യത്തു വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി ജനീവയില്‍ നടന്ന സമാധാന ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ആരോപിച്ചിരുന്നു. 1100 സാധാരണ പൗരന്‍മാര്‍ക്കു പരിക്കേറ്റതായി ഹൈ നെഗോസിയേഷന്‍സ് കമ്മിറ്റി മേധാവി റിയാദ് ഹിജാബും സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it