World

വെടിനിര്‍ത്തലിന് ധാരണയെന്ന് ഹമാസ്; നിഷേധിച്ച് ഇസ്രയേല്‍

ഗസ സിറ്റി: ഗസയിലെ പോരാട്ടസംഘങ്ങള്‍ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി ഹമാസ് അറിയിച്ചു.
ചൊവ്വാഴ്ച ഫലസ്തീന്‍ സായുധസംഘങ്ങള്‍ ഇസ്രായേലിനു നേരെ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ നടത്തുകയും ഇസ്രായേല്‍ ഗസയ്ക്കു നേരെ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വെടിനിര്‍ത്തല്‍ ധാരണാ വാര്‍ത്ത ഹമാസ് പുറത്തുവിട്ടത്്. ഇസ്രായേല്‍ വെടിനിര്‍ത്താന്‍ തയ്യാറായാല്‍ ഹമാസും മറ്റ് ഇസ്്‌ലാമികസംഘടനകളും അതിന് തയ്യാറാണെന്നു ഹമാസ് ഉപമേധാവി ഖലീല്‍ ഹയ്യ് അറിയിച്ചു. മേഖലയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കു മുന്നോട്ടു വരികയായിരുന്നുവെന്ന്് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it