Flash News

വെടിനിര്‍ത്തലിനിടെ ഏറ്റുമുട്ടല്‍ : സിഎആറില്‍ 50 പേര്‍ കൊല്ലപ്പെട്ടു



ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലെ (സിഎആര്‍) ബ്രിയയില്‍ സായുധസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 50 പേര്‍ മരിച്ചതായി റിപോര്‍ട്ട്. ഇരുവിഭാഗവും വെടിനിര്‍ത്തല്‍ ധാരണയില്‍ ഒപ്പുവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സംഘര്‍ഷം. സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ബ്രിയ മേയര്‍ മൗറീസ് ബെലികോസൗ പറഞ്ഞു. സായുധസംഘം വന്‍ കൊള്ള നടത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിയേറ്റ 35 പേര്‍ ചികില്‍സ തേടിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.2013 ലാണ് മുസ്്‌ലിം സലേഖ വിമതരും ക്രിസ്ത്യന്‍ ബലാക സംഘവും തമ്മിലുളള സംഘര്‍ഷം ആരംഭിച്ചത്. 14 വിമത ഗ്രുപ്പുകളിലെ 13 ഗ്രുപ്പുകളുമായി സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിന്റെ പിറ്റേ ദിവസമാണ് ആക്രമണമുണ്ടായത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ സെന്ററ് ഇജിദിയോ എന്ന കാത്തലിക് സമുദായ നേതാക്കള്‍ അഞ്ച് ദിവസങ്ങളായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്. അക്രമങ്ങളും സംഘര്‍ഷവും അവസാനിപ്പിക്കാന്‍ സായുധ വിമത സംഘങ്ങള്‍ക്കു രാഷ്ടീയപ്രാതിനിധ്യം നല്‍കുന്നതായിരുന്നു കരാര്‍. കരാറിലൊപ്പിട്ടുണ്ടെങ്കിലും തങ്ങളെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാതിരിക്കാനാവില്ലെന്ന് മുസ്്‌ലിം വിമത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ വക്താവ് ദജമാലി ബബനാനി പറഞ്ഞു.കഴിഞ്ഞ മാസം വിവിധ സംഘര്‍ഷങ്ങളിലായി 300 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യാഫ്രിക്കന്‍ റിപബ്ലിക്ക് ഗുരുതരമായ മാനുഷിക പ്രതിസന്ധി അനുഭവിക്കുന്നതായി യുഎന്‍ സംഘം പറഞ്ഞു. രാജ്യത്തിന്റെ 50 ശതമാനം ജനങ്ങളും മാനുഷിക സഹായം അര്‍ഹിക്കുന്നുണ്ടെന്നും വക്താവ് വിശദീകരിച്ചു.  പ്രതിസന്ധിയില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയ്ക്ക് രാജ്യത്ത് നിന്നും കുടിയിറക്കപ്പെട്ടിരുന്നു. പാശ്ചാത്യ പിന്തുണയുള്ള ക്രിസ്ത്യന്‍ സായുധസംഘം നേരത്തേ മേഖലയില്‍ കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും നടത്തിയിയിരുന്നതായി ആരോപണമുണ്ട്.
Next Story

RELATED STORIES

Share it