Flash News

വെടിക്കെട്ട് നിരോധിക്കാനാവില്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

വെടിക്കെട്ട് നിരോധിക്കാനാവില്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
X
kerala-temple-fire-1

[related]
കൊല്ലം; ക്ഷേത്രം ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബന്ധപ്പെട്ടവര്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും വെടിക്കെട്ട് നിരോധനം പ്രാബല്യമല്ലെന്നും സംസ്ഥാനത്തെ 1200 ക്ഷേത്രങ്ങളുടെ അധികാര സ്ഥാപനമായ തിരുവിതാംകൂര്‍ ബോര്‍ഡ് അധികാരികള്‍ പറഞ്ഞു. 107 പേര്‍ മരിക്കാനിടയായ കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട്് നിരോധിക്കണമെന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ പരാമര്‍ശം.

ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാന്‍ സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പ്രസ്താവിച്ചിരുന്നു. അതിനിടെ തൃശൂര്‍ പൂരത്തിന്റെ കൊടിയേറ്റത്തിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്നു വെടിക്കെട്ട് ഒഴിവാക്കി. പൂരത്തിന്റെ പ്രധാന വെടിക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതിനിടെ ക്രൈംബ്രാഞ്ച് ഇന്നു സംഭവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കും.
Next Story

RELATED STORIES

Share it