വെടിക്കെട്ട് നിരോധനം ഗൗരവമായി ആലോചിക്കണം: ആന്റണി

ന്യൂഡല്‍ഹി: സമാനതകളില്ലാത്തതും വിവരിക്കാനാവാത്തതുമായ ദുരന്തമാണ് കൊല്ലത്തെ വെടിക്കെട്ടു ദുരന്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി.
ഇത്ര ഭീകരമായിട്ടില്ലെങ്കിലും വെടിക്കെട്ടുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കേരളത്തിലും പുറത്തും പതിവാണ്. ഈ സാഹചര്യത്തില്‍ നിരന്തരം മനുഷ്യക്കുരുതിക്ക് കാരണമാവുന്ന ഇത്തരം വെടിക്കെട്ടുകള്‍ നിരോധിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. ദേശീയ ദുരന്തം കൈകാര്യം ചെയ്യുന്നതുപോലുള്ള സഹായം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാവണം. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സമഗ്രമായ അന്വേഷണം നടത്തുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും ആന്റണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it