വെടിക്കെട്ട് നിരോധനം: ഐഎംഎ കോടതിയെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധനമാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ കോടതിയെ സമീപിക്കും. സുരക്ഷിതമല്ലാത്ത വെടിക്കെട്ട് നിരോധിക്കണം.
ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്ന് ഐഎംഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ആര്‍സി ശ്രീകുമാര്‍ പറഞ്ഞു. നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് വെടിക്കെട്ട് നടത്തുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 21 വെടിക്കെട്ടുകളിലായി 455 പേര്‍ മരിച്ചതായി സര്‍ക്കാര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ശബ്ദമലിനീകരണത്തിനെതിരേ ഐഎംഎ ദേശീയാടിസ്ഥാനത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അപകടകരമായ വെടിക്കെട്ട് നടത്തുന്നതിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it