വെടിക്കെട്ട് നിയന്ത്രണം: ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: ബജറ്റിന്റെ 20 ശതമാനത്തോളം വരുന്ന തുക ചെലവിട്ടു നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഇക്കണോമിക്‌സ് ഫോറം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജി നല്‍കി.
സ്വകാര്യ ഏജന്‍സിയുടെ സര്‍വേപ്രകാരം 34,000 ക്ഷേത്രങ്ങളിലും പള്ളികളിലും വെടിക്കെട്ടിന്റെ ഭാഗമായി 2,000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്. ബജറ്റില്‍ പൊതുജനാരോഗ്യസംരക്ഷണത്തിനായി നീക്കിവച്ചത് 1,013 കോടി മാത്രം. 23 കോടി രൂപ അഗ്നിശമനസേനയ്ക്കും അനുവദിച്ചു. വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ചു പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it