Kerala

വെടിക്കെട്ട് ദുരന്തം: മുഖ്യകരാറുകാരന്റെ മകന്‍ അറസ്റ്റില്‍

വെടിക്കെട്ട് ദുരന്തം: മുഖ്യകരാറുകാരന്റെ മകന്‍ അറസ്റ്റില്‍
X
kollam

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സുരേന്ദ്രന്റെ മകന്‍ ദീപു(33)വിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ ദീപു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെടിക്കെട്ടിനിടെ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്ന ദീപുവിനും പരിക്കേറ്റിരുന്നു. അപകടത്തിനുശേഷം ദീപുവിനെ കാണാതായി. ആനയറയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ദീപുവിനെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ദീപു പിടിയിലായത്.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ലഭിച്ചശേഷമാവും ദീപുവിനെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്യുക. അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ മുഖ്യ കരാറുകാരന്‍ കഴക്കൂട്ടം സുരേന്ദ്രനും സഹോദരന്‍ സത്യനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സുരേന്ദ്രന്റെ മറ്റൊരു മകനായ ഉമേഷ് പരിക്കേറ്റതിനെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. വെടിക്കെട്ട് അപകടത്തില്‍ സുരേന്ദ്രന്‍ മരിച്ചതിനാല്‍ വെടിമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ദീപുവില്‍നിന്ന് അറിയാനാണ് പോലിസ് ശ്രമിക്കുന്നത്. [related]
Next Story

RELATED STORIES

Share it