വെടിക്കെട്ട് ദുരന്തം: മരണം 107 എന്ന് ഔദ്യോഗിക സ്ഥിരീകരണം

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ 107 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞു. 11 മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. വിവിധ ദിവസങ്ങളിലായി 113 പേര്‍ മരിച്ചെന്ന കണക്കാണ് നേരത്തേ പുറത്തുവന്നത്. തിരിച്ചറിയാനുള്ള രണ്ടു മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒമ്പതെണ്ണം കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇടക്കാലാശ്വാസം നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
Next Story

RELATED STORIES

Share it