Pathanamthitta local

വെടിക്കെട്ട് ദുരന്തം ഭരണമില്ലായ്മയുടെ തെളിവ്: എം എ ബേബി

പത്തനംതിട്ട: പരവൂരിലെ വെടിക്കെട്ട് ദുരന്തം ഭരണമില്ലായ്മയുടെയും നിയമലംഘനത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കലക്ടര്‍ക്ക് മുകളിലുളള ഏതോ ഒരാള്‍ അനുമതി നല്‍കിയതുകൊണ്ടാണ് ഈ ദുരന്തം സംഭവിച്ചത്. ഈ വിഷയത്തില്‍ ആരെല്ലാം പ്രതിസ്ഥാനത്ത്— ഉണ്ടെന്നും— ആരെല്ലാം നീതിന്യായ സംവിധാനത്തിന് മുന്നില്‍ ഹാജരാകേണ്ടി വരുമെന്നും അന്വേഷിക്കേണ്ടതാണെന്നും എം എ ബേബി പറഞ്ഞു. ആറന്മുള നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.—യുഡിഎഫ് ക്യാബിനറ്റുകള്‍ നിയമ ലംഘനത്തിന് വേണ്ടി ചേരുന്നതായി മാറി. ഈ— മന്ത്രിസഭയുടെ അവസാന നാളുകളില്‍ കണ്ടത് അതാണ്. കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി വേണ്ടപ്പെട്ടവര്‍ക്ക് എഴുതികൊടുത്തു. നെല്‍വയല്‍ സംരക്ഷണ നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ച് സ്വകാര്യ സംരംഭകര്‍ക്ക് ഭൂമി പതിച്ചുകൊടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷവും ഈ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷവും താരതമ്യപ്പെടുത്തി നോക്കണം.— ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ 67 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. വി എസ് സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റില്‍ തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാനുമുള്ള നടപടികളാണെടുത്തത്. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുകയും പുതുതായി എട്ട് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ബജറ്റില്‍ പണം നീക്കിവയ്ക്കുകയും ചെയ്തു. ബിജെപി കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ നുഴഞ്ഞു കയറുകയാണെന്നും കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണെന്നും ബേബി പറഞ്ഞു. ചെങ്ങറ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ടി കെ ജി നായര്‍, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, സിപിഐ അസിസ്റ്റന്‍സ് സെക്രട്ടറി— കെ ആര്‍ ചന്ദ്രമോഹന്‍, ആറന്മുള മണ്ഡലം സെക്രട്ടറി എ പത്മകുമാര്‍, സ്ഥാനാര്‍ഥി വീണാ ജോര്‍ജ് സംസാരിച്ചു. അഡ്വ. കെ അനന്തഗോപന്‍, അഡ്വ. പീലിപ്പോസ് തോമസ്, കെ സി രാജഗോപാലന്‍ രക്ഷാധികാരികളായും എ പത്മകുമാര്‍ (സെക്രട്ടറി), ചെങ്ങറ സുരേന്ദ്രന്‍ (പ്രസിഡന്റ്) ഭാരവാഹികളായ 1001 അംഗ തിരഞ്ഞെടുപ്പ് ജനറല്‍ കമ്മിറ്റയെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it