വെടിക്കെട്ട് അപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
അപകട സ്ഥലത്തും പരിക്കേറ്റവരെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ജില്ലാ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറിലേറെ പേര്‍ മരിച്ച അപകടം സംബന്ധിച്ച് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
അപകടത്തില്‍പ്പെട്ടവരുടെ കുടംബങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
അപകടം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it