Flash News

വെടിക്കെട്ടും കുടമാറ്റവുമില്ല; തൃശ്ശൂര്‍ പൂരം ചടങ്ങായി നടത്താന്‍ തീരുമാനം

വെടിക്കെട്ടും കുടമാറ്റവുമില്ല; തൃശ്ശൂര്‍ പൂരം ചടങ്ങായി നടത്താന്‍ തീരുമാനം
X
beef

തൃശ്ശൂര്‍: ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം ചടങ്ങായി നടത്താന്‍ തീരുമാനം. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ യോഗത്തിലാണ് തീരുമാനം. വെടിക്കെട്ടിനും ആനയ്ക്കും നിയന്ത്രണം വന്ന സാഹചര്യത്തിലാണ് ഇന്നു നടന്ന ദേവസ്വം യോഗത്തില്‍ തീരുമാനമായത്. പൂരം നടത്താന്‍ സര്‍ക്കാരിനെ സമീപിക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി. ആഘോഷങ്ങളില്ലാതെ വെറും ചടങ്ങായി മാത്രമായിരിക്കും പൂരം നടക്കുക. കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ടിനും ആനകള്‍ക്കും നിയന്ത്രണം വന്നത്.
പൂരത്തിന് വനംവകുപ്പിന്റെ കടുത്ത നിയന്ത്രണമുണ്ടാവും .തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ആനകളെ എഴുന്നുള്ളക്കരുതെന്നാണ് നിര്‍ദ്ദേശം. പകല്‍ പത്തിനും വൈകിട്ട് അഞ്ചിനുമിടയില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. എഴുന്നള്ളിപ്പിന്റെ സമയത്ത് ആനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്നു മീറ്റര്‍ അകലം ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.
Next Story

RELATED STORIES

Share it