thiruvananthapuram local

വെടിക്കെട്ടപകടം: രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രാജീവും അജിത്തും അതീവ ഗുരുതരാവസ്ഥയിലും 13 പേര്‍ ഗുരുതരാവസ്ഥയിലുമാണെന്ന് പ്രത്യേക അവലോകന യോഗം വിലയിരുത്തി. ഇവരുടെ തീവ്ര പരിചരണത്തിനായി പ്രത്യേക വിദഗ്ധ സംഘത്തേയും നിയോഗിച്ചു. 53 പേരാണ് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ അഡ്മിറ്റായിട്ടുള്ളത്. പതിനെട്ടാം വാര്‍ഡിലെ രാജുവിനെ (28) ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്ത്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും ഡല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജംഗ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരും ഒരുമിച്ചാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it