വെങ്കലം മാത്രം നേടിയ ഹിമാചലിന് സങ്കടമില്ല

കോഴിക്കോട്: 61ാമത് സംസ്ഥാന ദേശീയ സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ ഒരു വെങ്കലം മാത്രമേ ഹിമാചല്‍ പ്രദേശിന് നേടാനായിട്ടുള്ളൂ. ചെമ്പ ജില്ലയിലെ ധര്‍മശാല ഗേള്‍സ് സ്‌കൂളിലെ 10ാം ക്ലാസുകാരി സീമയാണ് ആ നേട്ടം കരസ്ഥമാക്കിയത്. എന്നാല്‍ ഇവര്‍ക്കിതില്‍ സങ്കടമില്ല. കാരണം ഗ്രൗണ്ടോ മറ്റു സംവിധാനങ്ങളോ ഇല്ലാതെ ഞങ്ങള്‍ക്കെന്തു ചെയ്യാനാവുമെന്ന് ഇവരുടെ കോച്ചുമാര്‍ ചോദിക്കുന്നു.
ഹിമാചലില്‍ കോച്ചുമാര്‍ക്ക് യാതൊരു വിലയുമില്ലെന്ന് ഇവര്‍ പറയുന്നു. ആറ് മാസം കനത്ത മഞ്ഞു വീഴ്ചയുണ്ടാവുന്ന ഈ പ്രദേശത്ത് ആവശ്യത്തിന് പ്രോട്ടീനടങ്ങിയ ഭക്ഷണം പോലുമില്ലാതെ തങ്ങള്‍ക്കെങ്ങനെ മുന്നേറാനാവുമെന്ന് ഇവര്‍ പരിതപിക്കുന്നു. 43 കായിക താരങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുമെത്തിയത്.
Next Story

RELATED STORIES

Share it