വൃദ്ധ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കുറവിലങ്ങാട്: തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉഴവൂര്‍ വട്ടാടിക്കുന്നേല്‍ പരേതനായ സൈമണി(ചുമ്മാരുകുട്ടി)ന്റെ ഭാര്യ ഏലിക്കുട്ടി(88)യാണ് മരിച്ചത്. ഇന്നലെ രാവിലെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മകനെത്തിയപ്പോഴാണ് അമ്മ കിടപ്പുമുറിയിലെ തറയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കണ്ടത്. ശ്വാസംമുട്ടല്‍ അടക്കം നിരവധി രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു ഏലിക്കുട്ടി എന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവരമറിഞ്ഞ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസും ഫോറന്‍സിക് വിഭാഗവും എത്തി പരിശോധന നടത്തി. മൃതദേഹത്തില്‍ നെറ്റിയോടു ചേര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ട്. രാത്രി എഴുന്നേറ്റപ്പോള്‍ തട്ടിവീണതാവാമിതെന്നാണ് പ്രാഥമിക നിഗമനം. പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കയച്ചു. സംസ്‌കാരം പിന്നീട്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ് അറിയിച്ചു.
മക്കള്‍: മാത്യു, ജോസഫ്, ജോര്‍ജ്, പരേതനായ സ്റ്റീഫന്‍, ടോമി, മാനുവല്‍ (യുകെ).
Next Story

RELATED STORIES

Share it