kozhikode local

വൃദ്ധ മാതാവിനെയും മകനെയും ആക്രമിച്ചു

തിരുവള്ളൂര്‍:  വഴിയില്‍ മണ്ണിറക്കിയതുമായി ബന്ധപ്പെട്ട വൃദ്ധ മാതാവിനെയും മകനെയും ആക്രമിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ ആയിഷ (67), സമീര്‍(45) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞദിവസം സ്വന്തം പറമ്പിലൂടെയുള്ള വഴിയുടെ ഒരു ഭാഗത്ത് മണ്ണ് ഇറക്കുകയും കോരി മാറ്റുകയും ചെയ്യുകയായിരുന്നു.
ബാക്കിയുള്ള മണ്ണ് ഉടനെ മാറ്റണമെന്നും തന്നോട് ചോദിക്കാതെ മണ്ണ് ഇറക്കിയതിനെയും ചോദ്യം ചെയ്തുകൊണ്ട് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയാണ് ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ സമീര്‍, ആയിഷ എന്നിവരെ വടകര ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര പോലീസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it