Kollam Local

വൃദ്ധര്‍ക്ക് നേരെ പീഡനശ്രമം: രണ്ടുപേര്‍ പോലിസ് പിടിയില്‍

അഞ്ചല്‍/കുളത്തൂപ്പുഴ: അഞ്ചലിലും കുളത്തൂപ്പുഴയിലെ വൃദ്ധരായ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുകളില്‍ രണ്ടുപേര്‍ പോലിസിന്റെ പിടിയിലായി. കുളത്തൂപ്പുഴയില്‍ ചൂല് വില്‍ക്കാനെത്തിയ 85 കാരിയെ പീഡിക്കാന്‍ ശ്രമിച്ച ചന്ദനക്കാവ് വടക്കേചെറുകര മടത്തിലയ്യത്ത് വീട്ടില്‍ നടേശന്‍ (56) ആണ് പോലിസിന്റെ പിടിയിലായത്. ബന്ധുവായ 80 വയസ്സുകാരിയെ വിവസ്ത്രയാക്കി മൊബൈലില്‍ ചിത്രമെടുത്ത ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച പെരുമണ്ണൂര്‍ രാജീവ്ഭവനില്‍ രാജീവാണ്(36) ആണ് അഞ്ചലില്‍ പോലിസിന്റെ പിടിയിലായത്.കുളത്തൂപ്പുഴ പോലിസ് പാലോടുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് നടേശനെ പിടികൂടിയത്്്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നുത്-കഴിഞ്ഞദിവസം  നടേശന്റെ വീടിനു സമീപം ചൂലുകള്‍ വില്‍പ്പന നടത്തുകയായിരുന്ന 85 കാരിയായ വൃദ്ധയെ ചൂല് വേണം എന്ന വ്യാജേന വീടിനുള്ളിലേക്ക് വിളിച്ചുകൊണ്ടു പോവുകയും ഇവിടെ വച്ചു ബലമായി മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വൃദ്ധ നിലവിളിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ എത്തിയതോടെ നടേശന്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. വൃദ്ധയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ നടേശനെ പാലോടുള്ള ബന്ധു വീട്ടില്‍ നിന്നും പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയുകയായിരുന്നു. ഇയാള്‍ മുമ്പ് ഭാര്യാമാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.വൃദ്ധയുടെ ബന്ധുക്കള്‍ അഞ്ചല്‍ പോലിസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാജീവ് പിടിയിലായത്. രാജീവിന്റെ മാതാവിനൊപ്പം വീട്ടില്‍ താമസിക്കുകയായിരുന്ന വയോധികയെ ശനിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ രാജീവ് വയോധികയെ കടന്നു പിടിച്ച ശേഷം ഉടുവസ്ത്രങ്ങള്‍ വലിച്ചഴിച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ വയോധികയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മുമ്പും പ്രതി പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പീഡനത്തിനിരയായ വയോധിക പോലിസില്‍ മൊഴി നല്‍കി. പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it