kozhikode local

വൃദ്ധയെ വീട് കയറി ആക്രമിച്ച സംഭവം; എസ്ഡിപിഐ പ്രതിഷേധപ്രകടനം നടത്തി

തിരുവള്ളൂര്‍: വൃദ്ധയായ സ്ത്രീയേയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുവള്ളൂര്‍ പഞ്ചായത്ത്  കമ്മിറ്റി തിരുവള്ളൂര്‍ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി പി ടി കുട്ട്യാലി, കരീം തോടന്നൂര്‍, യൂസുഫ് ചെമ്മരത്തൂര്‍ നേതൃത്വം നല്‍കി. സ്വദേശികളായ ആയിഷ (67), സമീര്‍(45) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം സ്വന്തം പറമ്പിലൂടെയുള്ള വഴിയുടെ ഒരു ഭാഗത്ത് കഴിഞ്ഞ ദിവസം മണ്ണ് ഇറക്കിയതുമായി ബന്ധപ്പെട്ടു മുരളി ഇവരോട് തട്ടിക്കയറുകയും വീട്ടില്‍ ഓടിക്കയറി മര്‍ദിക്കുകയുമായിരുന്നു.  ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ റഷീദ് ഉമരി പ്രഭാഷണം നടത്തി ലത്തീഫ് വക്കത്തു നന്ദി പറഞ്ഞു. കുടുംബസംഗമംകോഴിക്കോട്: കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) കൊമ്മേരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ കുടുംബസംഗമം നടത്തി. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി സെക്രട്ടറി സി പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് ടി സബീഷ് അധ്യക്ഷത വഹിച്ചു. കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഇ വിനോദ്, സി പി പ്രജി, സി ഷൈനികുമാരി, സംസാരിച്ചു. കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും പിന്നണി ഗായിക രോഷ്്‌നി രൂപേഷ് നയിച്ച ഗാനമേളയും അരങ്ങേറി.
Next Story

RELATED STORIES

Share it