Flash News

വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി കോണ്‍ഗ്രസ്സ് നേതാവെന്ന് പോലീസ്

വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി കോണ്‍ഗ്രസ്സ് നേതാവെന്ന് പോലീസ്
X


അടിമാലി: മാങ്കുളം വിരിപാറയില്‍ വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ മാങ്കുളം പാമ്പുംകയം നടുവക്കുന്നേല്‍ വീട്ടില്‍ ബിജു (45) ആണെന്ന് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റടിയിലെടുത്ത മരുമകള്‍ മിനിയെ ചോദ്യം ചെയ്തതിലാണ് പ്രതി ബിജുവാണെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മിനിയെ സന്ദര്‍ശിക്കാന്‍ ബിജു ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടായിരുന്നു. 26ന് ഭര്‍തൃമാതാവ് അച്ചാമ്മ (70) അയല്‍വാസിയുടെ മരണാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കുവാന്‍ പോയിരുന്നു. മാതാവ് പോയസമയത്ത് മിനി ബിജുവിനോട് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ കുളിക്കാന്‍ കയറിയ സമയത്ത് ബിജു വീട്ടിലെത്തി. കുളികഴിഞ്ഞിറങ്ങിയ അച്ചാമ്മ മിനിയേയും ബിജുവിനെയും മുറിക്കുള്ളില്‍ കണ്ടെത്തിയതാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് വിവരം. കേബിള്‍ വയര്‍ ഉപയോഗിച്ച് മിനിയുടെ സഹായത്തോടെ ബിജുവാണ് അച്ചാമ്മയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it