kasaragod local

വൃദ്ധന്റെ ദുരൂഹമരണം; മകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: വൃദ്ധന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റില്‍. ഭീമനടി കാലിക്കടവിലെ സണ്ണി എന്ന ജയിംസ് മാത്യു (45)വിനെയാണ് ചിറ്റാരിക്കാല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് കല്ല്യാനിക്കാട് മാത്യു (90)വിന്റെ മരണവുമായി ബന്ധപ്പെട്ടാണു നടപടി. ഒരാഴ്ച മുമ്പാണ് മാത്യുവിനെ വീട്ടിലെ ചായ്പ്പിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
മാത്യുവിന്റെ മറ്റു മക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി മകനെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it