wayanad local

വൃത്തിഹീനമായ ഭക്ഷണശാലകള്‍ക്കെതിരേ നടപടിയില്ല

മാനന്തവാടി: ആരോഗ്യവകുപ്പിന്റെ പരിശോധന നിലച്ചതോടെ ടൗണിലും പരിസരങ്ങളിലും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുടെ എണ്ണം വര്‍ധിക്കുന്നു. ഭക്ഷ്യസുരക്ഷ, മുനിസിപ്പല്‍ ലൈസന്‍സുകള്‍ കൂടാതെയാണ് ഭൂരിഭാഗം ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത്.
രാത്രി 10നു ശേഷം മാത്രമുണ്ടായിരുന്ന തട്ടുകടകള്‍ ഇപ്പോള്‍ എട്ടു മുതലും ചിലതു പകല്‍ സമയങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാലിക്കപ്പെടേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനോ പാത്രങ്ങള്‍ വൃത്തിയായി കഴുകുന്നതിനോ സൗകര്യമില്ലാത്തവയാണ് തട്ടുകടകളില്‍ ഭൂരിഭാഗവും. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ പേരിനു പോലും പരിശോധനങ്ങള്‍ നടത്താറില്ല.
അതുകൊണ്ടുതന്നെ തുറസ്സായ സ്ഥലങ്ങളിലാണ് ഭക്ഷണമുണ്ടാക്കി വില്‍ക്കുന്നത്. മുമ്പ് ഓപറേഷന്‍ രുചി എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിലും ഇത്തരം തട്ടുകടകളിലും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഏറെക്കുറെ വൃത്തിയുള്ള സാഹചര്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവ നിലനിര്‍ത്തുകയും അല്ലാത്തവ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഈ പരിശോധനകളാണ് നിലച്ചത്.
Next Story

RELATED STORIES

Share it