വൃക്ക വിവാദം: രവി മാപ്പുചോദിച്ചു

മീററ്റ്: വരാനിരിക്കുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ സ്വന്തം കിഡ്‌നി വില്‍ക്കാന്‍ തയ്യാറാണെന്ന് പരസ്യം നല്‍കിയ ഇന്ത്യന്‍ സ്‌ക്വാഷ് താരം രവി ദീക്ഷിത് ദേശീയ സ്‌ക്വാഷ് ഫെഡറേഷനോട് മാപ്പുചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം ദിവസങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു പരസ്യം നല്‍കിയത്. എട്ടു ലക്ഷം രൂപയ്ക്ക് കിഡ്‌നി വില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു രവി പോസ്റ്റ് ചെയ്തത്. താരത്തിന്റെ പരസ്യം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു.
''ഗെയിംസില്‍ പങ്കെടുക്കാന്‍ വേണ്ടത്ര പണമി ല്ലാത്തതിനാല്‍ ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അടുത്തിടെ സഹോദരന്റെ അഞ്ചു വയസ്സുകാരിയായ മകള്‍ മരിച്ചതും എന്നെ അലട്ടിയിരുന്നു. മാനസികവിഷമം മൂലം ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. അദ്ദേഹമാണ് ഒരു കിഡ്‌നിയുണ്ടെങ്കിലും നിങ്ങള്‍ക്കു കളിക്കാനാവുമെന്ന് പറഞ്ഞത്. ഇതേത്തുടര്‍ന്ന് പെട്ടെന്ന് ഒരു ആവേശത്തില്‍ ഞാന്‍ പരസ്യം നല്‍കുകയായിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് എനിക്കു ബോധ്യമായി. അതിനാല്‍ മാപ്പുചോദിക്കുന്നു''- രവി വിശദമാക്കി.
Next Story

RELATED STORIES

Share it