Alappuzha local

വൃക്ക മാറ്റിവയ്ക്കലിന് വിധേയരായവരെ ആദരിക്കും

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരേയും വൃക്ക നല്‍കിയവരേയും ലോക വൃക്ക ദിനമായ ഇന്ന് ആദരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോകടര്‍ വി രാംലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രി നഗരത്തില്‍ നിന്ന് വണ്ടാനത്തേക്ക് മാറ്റി സ്ഥാപിച്ച ശേഷം നടന്ന ഏഴ് വൃക്ക ശസ്ത്രക്രിയകളും പൂര്‍ണ്ണ വിജയകരമായിരുന്നു. വൃക്ക ദാനം നല്‍കിയവരും വൃക്ക സ്വികരിച്ചവരേയും ഇന്ന്  രാവിലെ 11.30ന് ജെ  ബ്ലോക്ക് കെട്ടിടത്തിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ ആദരിയ്ക്കും ‘നെഫ്രോളജി, യൂറോളജി, അനസ്‌തേഷ്യാ, വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് അനുമോദിക്കുന്നത് .ഇതോടൊപ്പം ഹൃദ് രോഗ ചികിത്സയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയ ഡോകടര്‍ ശിവ പ്രസാദിനെയും അനുമോദി്ക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയരായ അനില്‍കുമാര്‍, ഗോപകുമാര്‍ ,ഗോപേഷ്, അനീഷ്, ശിവശങ്കരപ്പിള്ള, കിരണ്‍, സജിന, എന്നിവരേയും ഇവര്‍ക്ക് വൃക്ക നല്‍കിയ മായ മോള്‍, ഗോപി. നിഷ, ഭാല്‍ ജി, ഉദയമ്മ, സുജാത, സാജിത എന്നിവരുമാണ് ആദരിയ്ക്കപ്പെടുന്നവര്‍.
ശസ്ത്രക്രിയ നടത്തിയവരില്‍ ആറ് പേര്‍ സാധാരണ ജിവിതത്തിലേക്ക് തിരിച്ച് പോയി. ഒരാള്‍ മാത്രം ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ഡോകടര്‍മാരുടേയും ജീവനക്കാരുടേയും കുറവ് മൂലമാണ് കുടുതല്‍ ശസ്ത്രക്രിയകള്‍ നടത്തുവാന്‍ പറ്റാത്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അനസ്തീഷ്യ വിഭാഗം ഡോകടര്‍മാരായ ലിനറ്റ്,. ലത, ഹരികുമാര്‍ എന്നിവര്‍ പറഞ്ഞു. അനസ്‌തേഷ്യ വിഭാഗത്തിലാണ് കുടുതലും ജിവനക്കാര്‍ കുറവുള്ളത്.
നെഫ്രോളജി വിഭാഗത്തിലും ജിവനക്കാര്‍ കുറവുള്ളതായി മേധാവി ഡോകടര്‍ ഗോമതി പറഞ്ഞു. വൃക്ക മാറ്റിവെച്ചവരില്‍ 35 വയസ്സ ഉള്ളവരാണ് കുടുതലും. അവസാനം 16 വയസ് ഉള്ള കുട്ടിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത് വൃക്ക ദാനം ചെയ്യുവാന്‍ എത്തിയവരില്‍ 6 പേരും സ്ത്രികളാണ്.പുരുഷന്‍മാര്‍ ഈ കാര്യത്തില്‍ പുറകിലാണെന്നും ഡോകടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it