kozhikode local

വൃക്കരോഗ വിമുക്ത തിരുവള്ളൂരിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ വരുംതലമുറയെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.
തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാ ന്‍ മുയിപ്പോത്ത് ആരംഭിക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് നിധിലേക്ക് ജനുവരി 13,14 ന് നടക്കുന്ന ജനകീയ വിഭവസമാഹരണം വിജയിപ്പിക്കാന്‍ ചേര്‍ന്ന തിരുവള്ളൂര്‍ പഞ്ചായത്തിലെ ഹെഡ്മാസ്റ്റര്‍മാരുടെയും പിടിഎ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. വിദ്യാര്‍ഥികളിലൂടെയാണ് പദ്ധതി നടപ്പാക്കുക.
കുട്ടികളെ ഇതിനായി ബോധവല്‍ക്കരിക്കും. വൃക്കരോഗ വിദഗ്ധരുടെ ക്ലാസ്സുകള്‍ അവര്‍ക്ക് നല്‍കും. കൂടാതെ സ്‌കൂള്‍ സ്മാര്‍ട്ട് റൂമില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഡോക്യുമെന്ററികള്‍ അടങ്ങിയ സിഡികള്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും വിതരണം ചെയ്യും.
സ്ഥിരമായി വ്യായാമം ചെയ്യുക, ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക, സ്വയം ചികില്‍സ ഒഴിവാക്കുക, അനാവശ്യ മരുന്നു സേവ ഒഴിവാക്കുക, ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, മലമൂത്ര ശങ്കകളെ പിടിച്ചു നിര്‍ത്താതിരിക്കുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഘുലേഖകള്‍ അടങ്ങിയ സ്‌കൂളുകളില്‍ വിതരണം ചെയ്യും. വിഷയം ചര്‍ച്ചചെയ്യാന്‍ സ്‌കൂളുകളില്‍ പ്രത്യേക സ്റ്റാഫ് യോഗം, പിടിഎ യോഗം, അസംബ്ലി എന്നിവ ചേരും.
ക്രസന്റ് തണല്‍ ഡയാലിസിസ് നിധിയിലേക്ക് ഹൈസ്‌കൂളില്‍ നിന്നും 25,000 യുപിസ്‌കൂള്‍ 10000 എല്‍പി സ്‌കൂള്‍ 5000 എന്നിങ്ങനെ രൂപ ശേഖരിച്ച് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
സ്റ്റാഫും രക്ഷിതാക്കളും ചേര്‍ന്ന് ആവും ഈ തുക സംഭരിക്കുക. സ്‌ക്വാഡുകള്‍ നടത്തുന്ന വിഭവ സമാഹരണത്തെ ബാധിക്കാത്ത രീതിയില്‍ ആവും ഇത് നടത്തുക. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു.
തണല്‍ മാനേജര്‍ കെ ഇല്യാസ് പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ആര്‍കെ മുഹമ്മദ്, കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, എഫ്എം മുനീര്‍, മേലത്ത് സുധാകരന്‍, വികെ ശൈലജ, വിഎന്‍ മുരളീധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it