kozhikode local

വൃക്കരോഗം മുന്‍കൂട്ടിയറിയാന്‍ പദ്ധതിയുമായി ട്രസ്റ്റ്

കോഴിക്കോട്: ജീവിതശൈലീമാറ്റം കൊണ്ട് വൃക്കരോഗികളും പ്രമേഹ രോഗികളും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വൃക്കരോഗം വന്ന് ചികില്‍സാ ചെലവിനോ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കോ, ഡയാലിസിസിനോ സാധിക്കാതെ ഈ ദുരന്തം പേറേണ്ടിവന്ന ഒരുപാട് പാവങ്ങളുടെ പരിതാപകരമായ അവസ്ഥ പരിഗണിച്ച് കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ഹെല്‍പിങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ തുടങ്ങിയ പദ്ധതിയാണ് കെഇഇ. നേരത്തെ വൃക്കരോഗവും അതിന്റെ ലക്ഷണങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന ഈ പദ്ധതി കേരളക്കരകയില്‍ മൊത്തം പ്രത്യേകിച്ച് മലബാറില്‍ 445 കാംപുകളിലൂടെ 90,000 പേരെ ടെസ്റ്റിന് വിധേയമാക്കുകയും അതില്‍ നിന്ന് 1780 പേരെ ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാന്‍ സാധിച്ചതുമൂലം ഒരുപാട് ജീവന്‍ രക്ഷിക്കാനും കോടിക്കണക്കിന് രൂപയുടെ മിച്ചം രാജ്യത്തിന് നേടിക്കൊടുക്കാനും സാധിച്ചുവെങ്കിലും ഈ രോഗത്തിന്റെ വ്യാപ്തി നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ എന്താണ് പരിഹാരം എന്ന തിരിച്ചറിവില്‍ ബോധവല്‍ക്കരണത്തിന്റെ പ്രസക്തി മനസ്സിലാക്കി ഈ വരുന്ന 6,7,8,9 തിയ്യതികളില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ ഹെല്‍പിങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കിഡ്‌നി കെയര്‍ മെഗാ എക്‌സ്‌പോ നടത്തുകയാണ്. സൗജന്യ വൃക്കരോഗനിര്‍ണ#േ ക്യാംപ്, എക്‌സിബിഷന്‍, ബോധവല്‍ക്കരണം വീഡിയോ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും എന്ന് പ്രാര്‍ഥനയോടെ പിആര്‍ഒ അറിയിച്ചു.
Next Story

RELATED STORIES

Share it