Second edit

വൃക്കദാനം

വൃക്കരോഗികളുടെ ജീവിതം കഠിനമാണ്. പറ്റിയ വൃക്ക കിട്ടിയാലും അതു ശരീരത്തിനു യോജിച്ചതല്ലെങ്കില്‍ സ്വീകരിക്കാനാവില്ല. പലപ്പോഴും മാറ്റിവച്ച വൃക്ക പ്രവര്‍ത്തനരഹിതമാവും. കാരണം, അതിഥിയായി എത്തുന്ന ശരീരത്തിലെ കോശങ്ങള്‍ അതിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നും വരും.
അമേരിക്കയില്‍ നാഷനല്‍ കിഡ്‌നി ഫൗണ്ടേഷന്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത് 50 ശതമാനം വൃക്കരോഗികളിലും ശരീരകോശങ്ങള്‍ പുതിയ വൃക്കയെ തിരസ്‌കരിക്കുന്ന സ്വഭാവം കാണിക്കുന്നുണ്ടെന്നാണ്. അത്തരം രോഗികള്‍ക്ക് ജീവിതകാലം മുഴുക്കെ ഡയാലിസിസ് മാത്രമാണ് പോംവഴി. അത് എളുപ്പമല്ല. ആഴ്ചയില്‍ പലദിവസങ്ങള്‍ മണിക്കൂറുകള്‍ നീണ്ട ഡയാലിസിസിനു പണച്ചെലവും ഏറെയാണ്.
ഇത്തരം രോഗികള്‍ക്ക് ആശ്വാസമായി പുതിയൊരു വാര്‍ത്ത വന്നിരിക്കുന്നു. ശരീരം വൃക്കയെ പുറന്തള്ളുന്നതു തടയാന്‍ രോഗപ്രതിരോധ സംവിധാനത്തില്‍ മാറ്റം വരുത്തുന്ന രീതിയാണിത്. വൃക്ക തിരസ്‌കരിക്കപ്പെടുന്നത് പ്രതിരോധസംവിധാനത്തിന്റെ പ്രവര്‍ത്തനഫലമായാണ്. അതിനാല്‍ പ്രതിരോധസംവിധാനങ്ങളെ മാറ്റിമറിച്ചാല്‍ വൃക്ക സ്വീകാര്യമായി എന്നുവരും. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടത് ഈ സംവിധാനം താരതമ്യേന ഫലപ്രദമാണെന്നാണ്. ഭൂരിപക്ഷം കേസുകളിലും പ്രതിരോധസംവിധാനത്തെ മറികടന്ന് വൃക്ക സ്വീകരിച്ച രോഗികള്‍ കുഴപ്പമില്ലാതെ തുടരുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it