Kottayam Local

വൃക്കദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമം ഇന്ന്

ഈരാറ്റുപേട്ട: ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വൃക്കദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമം ഇന്ന് നടക്കും. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും ഈരാറ്റുപേട്ട റിംസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതലാണ് സംഗമം. വൃക്കദാനം ചെയ്തതിലൂടെ ഏറെ ശ്രദ്ധേയനായി മാറിയ ഫാദര്‍ ഡേവിസ് ചിറമ്മേല്‍ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും.ചടങ്ങില്‍ അഡ്വ. ജോയ് എബ്രഹാം എംപി റിംസ് ട്രാന്‍സ്പ്ലാന്റ് യൂനിറ്റ് ഉദ്ഘാടനവും, ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് റിംസ് റീനല്‍ ബ്രോഷര്‍ പ്രകാശനകര്‍മവും നിര്‍വഹിക്കും. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എച്ച് ഹസീബ്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഇഒ തോമസ് ജോസഫ് പങ്കെടുക്കും.പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് വൃക്കയുടെ തകരാറുകള്‍ മുന്‍കൂട്ടി മനസിലാക്കാനുള്ള സൗജന്യ ലബോറട്ടറി പരിശോധനയും നെഫ്രോളജി വിഭാഗത്തില്‍ ഡോക്ടറുടെ സൗജന്യ സേവനവും ലഭ്യമാവും. വിവരങ്ങള്‍ക്ക് 04822300300, 755 888 0912 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Next Story

RELATED STORIES

Share it