Flash News

വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി പൂജ കഡിയാന്‍



മോസ്‌കോ: റഷ്യയില്‍ നടന്ന വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യന്‍ താരം പൂജ കഡിയാന്‍ ചരിത്രം രചിച്ചു. 75 കിലോ സാന്‍ഡാ വിഭാഗത്തിലാണ് പൂജയുടെ സ്വര്‍ണ നേട്ടം. വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. ഫൈനലില്‍ റഷ്യയുടെ ഇവ്‌ഗെനിയ സ്‌റ്റെപ്പനോവയെ പരാജയപ്പെടുത്തിയാണ് പൂജയുടെ ചരിത്ര നേട്ടം. 14ാമത് വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ 14 മെഡലുകളാണ് സ്വന്തമാക്കിയത്. 48 കിലോഗ്രാം പുരുഷ വിഭാഗം സാന്‍ഡയില്‍ രാമചന്ദ്ര സിങ്, 60 കിലോ ഗ്രാം വിഭാഗത്തില്‍ ബാനു പ്രതാപ് സിങ്, 90 കിലോ ഗ്രാം വിഭാഗത്തില്‍ രജീന്ദര്‍ സിങ് എന്നിവര്‍ വെങ്കല മെഡലും സ്വന്തമാക്കി.
Next Story

RELATED STORIES

Share it