palakkad local

വീഴുമല താഴ്‌വരയിലെ പാട്ടുകാരന്‍ യാത്രയായി



ആലത്തൂര്‍: വീഴുമല താഴ്‌വരയില്‍ വിപ്ലവഗാനത്തിന്റെ മറ്റൊലി തീര്‍ത്ത വെങ്ങന്നൂര്‍ അച്ചുവേട്ടന്‍ യാത്രയായി പാലക്കാട് ജില്ലയിലാകെ കര്‍ഷകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നെടുനായകത്വം വഹിച്ച ആലത്തൂര്‍ ആര്‍ കെ യുടെ ചരിത്രം ആലത്തൂര്‍ നാട്ടിലാകെ പാടി നടന്ന് പുതു തലമുറയ്ക്ക് ആലത്തൂരിന്റെ പോരാട്ട ചരിത്രം പരിചയപ്പെടുത്തിയ വിപ്ലവഗായകനും കലാകാരനുമായിരുന്നു അച്ചുവേട്ടന്‍. “ആര്‍ കെ യുടെ കാല്‍ പെടാത്ത മണ്‍തരിയില്ലിവിടെ, ആര്‍ കെ  അറിയാത്ത ജീവസ്പന്ദനമില്ലിവിടെ എന്ന് തുടങ്ങുന്ന ആര്‍ കെ യുടെ ഓര്‍മ ഗാനം അച്ചുവേട്ടന്റെ കണ്ഠത്തിലൂടെ ആലത്തൂര്‍ ജനത അനുഭവിച്ചറിഞ്ഞതാണ്.സി.പി. എമ്മിന്റെ സമര പരിപാടികളില്‍ നേരിട്ടെത്തി പാട്ടു പാടി ഓര്‍മ്മ പുതുക്കാന്‍ അദ്ധേഹം ശ്രമിച്ചിരുന്നു .   എല്ലാ വര്‍ഷവും കാട്ടുശ്ശേരിയിലെ ആര്‍ കെ യുടെ അനുസ്മരണ യോഗത്തില്‍ മുടങ്ങാതെ എത്തുകയും ചെയ്യും.  ആലത്തൂര്‍ ആപ്പിള്‍ ഫോട്ടോ ബീഢി കമ്പനിയിലെ തൊഴിലാളി ആയിരിക്കെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത് ആലത്തൂര്‍ ടൗണില്‍ ഒരു പാര്‍ടി ബ്രാഞ്ച് മാത്രം ഉണ്ടായിരുന്ന സമയത്തും പാര്‍ടി അംഗമായിരുന്നു. കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് വെങ്ങന്നൂരിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാക്കി.കൂലിയ്ക്കും ജോലി സ്ഥിരതയ്ക്കും വേണ്ടി നടത്തിയ സമരത്തിലും മിച്ചഭൂമി സമരത്തിലും പങ്കെടുത്തു. ചെറുപ്പം മുതലേ കലാകാരന്‍ ആയിരുന്ന അദ്ദേഹം പ്രദേശത്ത് ബിജെപി രാഷ്ടീയ നാടകം നടത്തിയതിനു ബദലായി അന്നു തന്നെ ശാന്തി കേന്ദ്ര കലാസമിതി ഉണ്ടാക്കി നാടകം അവതരിപ്പിച്ചാണ് പ്രതികാരം തീര്‍ത്തത്. വഴികാട്ടിയായിരുന്ന ആര്‍ കെ യുടെ മരണത്തിനു ശേഷമാണ് സുഹൃത്തായ സി രാമകൃഷ്ണന്‍ രചിച്ച ഗാനം അച്ചുവേട്ടന്‍ ചിട്ടപ്പെടുത്തി ആലപിക്കാന്‍ ആരംഭിച്ചത് .പിന്നീട് കാസറ്റായും ഇറക്കി 1979ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മല്‍സരിച്ചിരുന്നു. ആലത്തൂരില്‍ നടക്കുന്ന പാര്‍ടി പരിപാടികള്‍ ഒന്നും ഒഴിവാക്കാത്ത അദ്ദേഹം കഴിഞ്ഞ ദിവസം വരെ സംഘടന രംഗത്ത് സജീവമായിരുന്നു ആലത്തൂരിലെ സമര പേരാട്ടങ്ങളില്‍ സര്‍ഗ്ഗാത്മക സാന്നിദ്ധ്യം തീര്‍ത്ത വിപ്ലവകാരിയായ കലാകാരനെ ആലത്തൂര്‍ ജനത മറക്കില്ല.
Next Story

RELATED STORIES

Share it