Flash News

വീല്‍ചെയര്‍ അനുവദിച്ചില്ല; നടത്തികൊണ്ടുപോകുന്നതിനിടെ യുവതി പ്രസവിച്ചു,തലയിടിച്ച് വീണ കുഞ്ഞ് മരിച്ചു

വീല്‍ചെയര്‍ അനുവദിച്ചില്ല; നടത്തികൊണ്ടുപോകുന്നതിനിടെ യുവതി പ്രസവിച്ചു,തലയിടിച്ച് വീണ കുഞ്ഞ് മരിച്ചു
X
ഭോപ്പാല്‍: ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രി അധികൃതര്‍ വീല്‍  ചെയര്‍ അനുവദിച്ചില്ല. നടത്തികൊണ്ടുപോകുന്നതിനിടെ യുവതി പ്രസവിച്ചു. തറയില്‍ തലയിടിച്ച് വീണ നവജാത ശിശു മരിച്ചു.



മധ്യപ്രദേശിലെ ബൈതുല്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ നേഴ്‌സ് വീല്‍ചെയല്‍ നല്‍കാതെ നടത്തികൊണ്ടുപോകുകയായിരുന്നു. വീല്‍ചെയര്‍ അനുവദിച്ചിരുന്നെങ്കില്‍ തങ്ങളുടെ കുഞ്ഞ് നഷ്ടപ്പെടില്ലായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it