Flash News

വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്

വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്
X


തിരുവനന്തപുരം : താന്‍ രാജിവച്ച രാജ്യസഭാ എം പി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 89 വോട്ട് നേടി എം.പി. വീരേന്ദ്രകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ബി ബാബു പ്രസാദിന് 40 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. കേരള കോണ്‍ഗ്രസിലെ ഒന്‍പത് അംഗങ്ങളും, ബിജെപി അംഗം ഒ.രാജഗോപാലും പി.സി. ജോര്‍ജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു. ആരോഗ്യകാരണങ്ങളാല്‍ അഹമ്മദ് കബീര്‍ എംഎല്‍എയും വോട്ടുചെയ്യാനെത്തിയില്ല.
ഭരണപക്ഷത്തെ മൂന്ന് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടി കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.  സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളിയതിനെ തുടര്‍ന്നാണ് മുന്നണി കേന്ദ്ര തിഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു.

പുറത്തുവന്ന ഫലങ്ങള്‍ ഇങ്ങനെ :

കര്‍ണാടക

എല്‍. ഹനുമന്തയ്യ, നാസര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ (കോണ്‍ഗ്രസ്), രാജിവ് ചന്ദ്രശേഖര്‍ (ബിജെപി)

തെലങ്കാന

ബി.പ്രകാശ്, ജെ.സന്തോഷ് കുമാര്‍, എ.ബി. ലിങ്കയ്യ യാദവ് (ടിആര്‍എസ്)

പശ്ചിമബംഗാള്‍

ആബിര്‍ രഞ്ജന്‍ ബിശ്വാസ്, സുഭാശിഷ് ചക്രബര്‍ത്തി, നദീമുല്‍ ഹഖ്, ശാന്തനു സെന്‍ (എല്ലാവരും തൃണമൂല്‍ കോണ്‍ഗ്രസ്), മനു അഭിഷേക് സിങ്‌വി (കോണ്‍ഗ്രസ്)

ആന്ധ്രാപ്രദേശ്

സി.എം. രമേഷ് (തെലുങ്കുദേശം പാര്‍ട്ടി)

ഛത്തീസ്ഗഡ്

സരോജ് പാണ്ഡെ (ബിജെപി)

കേരളം

എം.പി. വീരേന്ദ്രകുമാര്‍ (ജെഡിയു)

യുപിയില്‍  ബിഎസ്പി എംഎല്‍എ ബിജെപിക്കു ക്രോസ് വോട്ട് ചെയ്തിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ എംഎല്‍എ അനില്‍ കുമാര്‍ സിങ്ങ് താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണെന്നു വ്യക്തമാക്കുകയായിരുന്നു

Next Story

RELATED STORIES

Share it