kasaragod local

വീരാജ്‌പേട്ട നഗരസഭയെ ഇനി കതിരൂര്‍ സ്വദേശി നയിക്കും



ഇരിട്ടി:  കുടക് ജില്ലയിലെ വീരാജ്‌പേട്ട നഗരസഭയുടെ ചെയര്‍മാനായി തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ സ്വദേശി ഇ സി ജീവന്‍ തിരഞ്ഞെടുക്കപ്പെട്ടു. വീരാജ്‌പേട്ട നഗരസഭയുടെ അരനൂറ്റാണ്ടുക്കാലത്തെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി ചെയര്‍മാന്‍ പദവിയിലെത്തുന്നത്. ബിജെപി പ്രതിനിധിയാണ് 58കാരനായ ജീവന്‍. നേരത്തെയുണ്ടാക്കിയ ധാരണപ്രകാരം നിലവിലുള്ള ചെയര്‍മാന്‍ ബിജെപിയിലെ കുതണ്ട സച്ചിന്‍ ഒഴിഞ്ഞതിനെതുടര്‍ന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 16 അംഗ പേട്ട നഗരസഭയില്‍ 10 ബിജെപി നാലു ജനതാദളും രണ്ട്‌പേര്‍ കോണ്‍ഗ്രസ്സുകാരുമാണ്. നഗരസഭയിലെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊന്ന് മലയാളികളാണ്. ജീവനെ ചെയര്‍മാനായി തിരിഞ്ഞെടുക്കുന്നതിനുള്ള പത്രികയില്‍ കോണ്‍ഗ്രസ്സും ജനതാദളും പിന്‍തുണച്ചതോടെ അത് കുടക് രാഷ്ട്രീയത്തില്‍ മറ്റൊരു ചരിത്രമായി.  കതിരൂര്‍ ആറാം മൈലിലെ പരേതനായ ഇ കെ ചാത്തുക്കുട്ടിയുടെയും കല്ല്യാണി അമ്മയുടെയും ഏക മകനാണ് ജീവന്‍. അച്ഛനൊപ്പം ചെറുപ്രായത്തില്‍ പേട്ടയില്‍ ജോലിതേടിയെത്തിയതാണ്. വിദ്യാഭ്യാസത്തിന് ശേഷം ബിസിനസിലേക്ക് തിരിഞ്ഞു. ഇതിനിടയിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ബിജെപി ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ്്. യദൂരിയപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ നഗരസഭയിലേക്ക് നോമിനേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മലയാളികള്‍ ഏറെയുള്ള സുഭാഷ് നഗര്‍ വാര്‍ഡി ല്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങ ള്‍ വര്‍ധിപ്പിച്ച് വീരാജ്‌പേട്ട ബസ് സ്റ്റാന്‍ഡിനെ കൂര്‍ഗ് ജില്ലയിലെ മികച്ച ബസ്റ്റാന്‍ഡാക്കി മാറ്റുകയാണ് മുഖ്യ പരിഗണയെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയില്‍ കെ വി സന്തോഷ്, ഷീബ പ്രിത്യുനാഥ്, നോമിനേറ്റ് അംഗമായ മുഹമ്മദ് റാഫി എന്നിവരും മലയാളികളാണ്.
Next Story

RELATED STORIES

Share it