വീയപുരത്ത് മോഷണപരമ്പര; പോലിസ് രാത്രികാല പരിശോധനകള്‍ ശക്തമാക്കണമെന്ന്
BY Sumeera SMR7 March 2016 5:05 AM GMT
Sumeera SMR7 March 2016 5:05 AM GMT
ഹരിപ്പാട്: വീയപുരം പോലിസ് സ്റ്റേഷന് പരിധിയില്‍ മോഷണം തുടര്‍ക്കഥയാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജങ്ഷനിലെ ബേക്കറി, മൊബൈല്‍കട, ത്രിവേണി മെഡിക്കല്‍സ്റ്റോര്‍, വര്ക്ക്ഷേപ്പ് എന്നിവിടങ്ങളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞദിവസം രണ്ട് ആടുകൂടി മോഷണംപോയതോടെ പ്രദേശവാസികള്‍ ഭീതിയിലുമായി.
വീയപുരം ചിറക്കുഴിയില്‍ ഹമീദ്കുഞ്ഞിന്റെ 6 മാസം പ്രായമുള്ള രണ്ട് ആടുകളെയാണ് കഴിഞ്ഞദിവസം മോഷ്ടിക്കപ്പെട്ടത്. പോലീസ് സ്റ്റേഷന് തൊട്ടുമുമ്പിലുള്ള ത്രിവേണി മെഡിക്കല്‍സ്റ്റോറില്‍ മോഷണം നടന്നിട്ടുപോലും പോലിസ് അറിഞ്ഞില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അതുപോലെ ഹൈമാസ് ലൈറ്റിന്റെ തൊട്ടടുത്തുള്ള കടകളില്‍ മോഷണം നടന്നിട്ടുപോലും പോലിസ് അറിയുന്നില്ല.
ദിവസങ്ങള്‍ പിന്നിട്ടെങ്കിലും മോഷ്ടാക്കളെ പിടികൂടിയിട്ടുമില്ല ഇതിനുമുമ്പ് സര്‍ക്കാര്‍ വക തടിഡിപ്പോയിലും ചക്കാലയില്‍ അബ്ദുല്‍ റഹ്മാന്, കറുകത്തകിടിയില്‍ ഷാനവാസ് എന്നിവരുടെ പലചരക്ക് കടയിലും മോഷണം നടന്നിരുന്നു. മോഷ്ടാക്കള്‍, ക്വട്ടേഷന്‍ സംഘം എന്നിവരുടെ പിടിയിലായ വീയപുരത്തെ രക്ഷിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT